X

സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സിഐടിയു പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചതായി പരാതി

ആലപ്പുഴയില്‍ ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഹോം സ്റ്റേ ഉടമയായ സിഐടിയു പ്രവര്‍ത്തകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. നെഞ്ചിനും നടുവിനും ചവിട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മുല്ലയ്ക്കല്‍ ഡി ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഹോം സ്റ്റേ നടത്തിപ്പുകാരനായ സിഐടിയു പ്രവര്‍ത്തകന്‍ സുധീറും സഹായി സുനിയും ചേര്‍ന്നാണ് മര്‍ദിച്ചത്.

നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് പൂട്ടിച്ച ഹോം സ്റ്റേ ഇപ്പോള്‍ സിഐടിയു പ്രവര്‍ത്തകനായ സുധീര്‍ ആണ് നടത്തുന്നത്.

 

webdesk12: