X

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു

കൊച്ചി: കോവിഡ് വ്യാപനത്തിനിടയിലും തുടര്‍ച്ചയായ ഇന്ധന വിലവര്‍ദ്ധനവ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയും വര്‍ധിച്ചു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ 94.71 രൂപയാണ് ഡീസലിന് ഡീസല്‍ വില 90.09 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.74 രൂപയുമാണ് വില.

മെയ്മാസത്തില്‍ 16 തവണയാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇന്ധനവില സെഞ്ചുറി അടിച്ചു.

 

web desk 3: