തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍. പ്രതിപക്ഷ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യമന്ത്രിയുടെ വിചിത്ര പ്രതികരണം.
സംഭവം വിവാദമായതോടെ തിരുത്താനുള്ള നെട്ടോട്ടത്തിലാണ് മന്ത്രിയും മന്ത്രിയുടെ ഓഫീസും. സാങ്കേതിക പിഴവ് ഉണ്ടായതെന്നാണ് കാരണം എന്ന് മന്ത്രിയുടെ ഓഫീസ് പറയുന്നു.
എന്നാല്‍ അതേ സമയം ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ 43 അതിക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ 77 അതിക്രമങ്ങളും സംസ്ഥാനത്തെ റിപ്പോര്‍ട്ട് ചെയ്തു എന്നാണ് കണക്കുകള്‍ പറയുന്നു.