X

ജയിലുകളിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താന്‍ കൂടുതല്‍ നടപടി

സംസ്ഥാനത്തെ ജയിലുകളിലെ മയക്ക് മരുന്ന് ഉപയോഗം കണ്ടെത്തുന്നതിനും തടയുന്നതിനുമായി പ്രത്യേക ചാരന്മാരെ ചുമതലപ്പെടുത്തുന്നു.ജയില്‍ തടവുകാരില്‍ നിന്നും വിശ്വസിക്കാന്‍ കഴിയുന്നവരെ കണ്ടെത്തിയാണ് ഇതിനായി നിയോഗിക്കുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മയക്ക് മരുന്നെത്തിച്ച പച്ചക്കറി വണ്ടിയുടമയെ പൊലീസ് പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് ജയിലിലെ പരിശോധനകള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. തടവുകാരെ വൈകിട്ട് ജയിലിലടയ്ക്കുന്നതിന് മുന്‍പ് വിശദമായ ദേഹപരിശോധന നടത്തണമെന്ന നിര്‍ദേശത്തിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം

web desk 3: