X

ക്ഷീര കര്‍ഷകര്‍ക്ക് പാലിന് രണ്ടു രൂപ അധികം നല്‍കുമെന്ന് മലബാര്‍ മില്‍മ

കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് പാലിന് രണ്ടു രൂപ അധികം നല്‍കും. ഫെബ്രുവരി മാസത്തിലാണ് എല്ലാ ക്ഷീര സംഘങ്ങള്‍ക്കും അധിക വില നല്‍ക്കുക. മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭരണസമിതിയുടേതാണ് തീരുമാനം.

മേഖലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍ വഴി മില്‍മയ്ക്ക് പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്കാണ് ഒരു മാസം രണ്ട് രൂപ അധികം നല്‍കുക. ഫെബ്രുവരിയില്‍ മാത്രമായിരിക്കും അധിക വില നല്‍കുക.

പാല്‍വില കൂട്ടുമ്ബോള്‍ അധികവരുമാനത്തിന്റെ ഒരു വിഹിതം കര്‍ഷകര്‍ക്ക് നല്‍കുമെന്ന് മില്‍മ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ആദ്യനടപടിയെന്നോണമാണ് രണ്ട് രൂപ കൂട്ടിത്തരാമെന്ന് മില്‍മ പറഞ്ഞിരിക്കുന്നത്.ഇതോടെ 47.59 രൂപയായി ലിറ്ററിന് മാറും. ഒരു ദിവസം ഏഴ് ലക്ഷം ലിറ്റര്‍ പാലാണ് മലബാര്‍ മേഖലയിലെ സഹകരണ സംഘങ്ങളില്‍ നിന്ന് മില്‍മ ശേഖരിക്കുന്നത്. ഇതനുസരിച്ച്‌ ഒരു മാസം അധികവിലയായി നല്‍കാന്‍ നാല് കോടി രൂപ കൂടി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.

webdesk12: