X

നിയമസഭാ കൈയാങ്കളി കേസ്: സര്‍ക്കാര്‍ അപ്പീലില്‍ സുപ്രീംകോടതി വിധി ഇന്ന്‌

ന്യൂഡല്‍ഹി: നിയമസഭാ കൈയാങ്കളികേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. രാവിലെ 10.30നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ വാദം കേട്ട വേളയില്‍ ജഡ്ജിമാരുടെ ഭാഗത്തുനിന്ന് സംസ്ഥാന സര്‍ക്കാറിന് നിശിത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പ്രതികളായ ജനപ്രതിനിധികള്‍ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ശിവന്‍കുട്ടിക്കു പുറമെ കെ.ടി ജലീല്‍, ഇ.പി ജയരാജന്‍, കുഞ്ഞമ്മദ് മാസ്റ്റര്‍, സി.കെ സദാശിവന്‍, കെ അജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍. നേരത്തെ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. പ്രതികള്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഭക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നായിരുന്നു കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ വാദം.

 

web desk 3: