X
    Categories: indiaNews

ചീഫ് സെക്രട്ടറിയെ വിട്ടയയ്ക്കില്ല ; കേന്ദ്രത്തിന് മമതയുടെ കത്ത്

കൊല്‍ക്കത്ത: ബംഗാള്‍ ചീഫ് സെക്രട്ടിയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ച് അയക്കാന്‍ സാധിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് ഉത്തരവ് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് മമത വ്യക്തമാക്കിയത്.

കോവിഡ് വ്യാപനം അടക്കം തുടരുന്നു. നിര്‍ണായകമായ ഘട്ടത്തില്‍ ചീഫ് സെക്രട്ടറിയെ വിട്ടയക്കാന്‍ കഴിയില്ലെന്ന് മമത പറയുന്നു.
കേന്ദ്രത്തിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നും നിയമസാധൂത ഇല്ലെന്നും മമത കത്തില്‍ സൂചപ്പിക്കുന്നുണ്ട്‌.

web desk 3: