X

പത്തനംതിട്ടയില്‍ രണ്ട് കിലോ കഞ്ചാവ് പിടികൂടി ; പ്രതികള്‍ പിടിയില്‍

പത്തനംതിട്ട പന്തളം ഐരാണിക്കുടിയില്‍ രണ്ട് കിലോ കഞ്ചാവ് പിടികൂടി . പന്തളം സ്വദേശികളായ ജിബിന്‍, രാഹുല്‍, അനന്തു എന്നിവരാണ് പിടിയിലായത്.എ.ഡി.ജി.പിയുടെ സ്‌പെഷല്‍ ഡ്രൈവില്‍ ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത് . ഇന്ന് പുലര്‍ച്ചെ 5 മണിക്ക് മുടിയൂര്‍ക്കോണം ഐരാണിക്കുടി പാലത്തിന് സമീപത്ത് നിന്നാണ് പിടിയിലായത്.ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്.

കൈപ്പട്ടൂര്‍ കൊടുവന്നത്ത് വീട്ടില്‍ ജിബിന്‍ കെ ജോയ് (22), അടൂര്‍ പന്നിവിഴ പനവേലില്‍ വീട്ടില്‍ മഹേഷ് കുമാര്‍,  ചിറക്കരോട്ട് വീട്ടില്‍ അനന്ദു അനില്‍ (2O) എന്നിവരാണ് പിടിയിലായത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവിന്റെ ചില്ലറ വില്‍പ്പന നടത്തുന്നവരാണ് പ്രതികള്‍.

 

webdesk12: