X

ഡ്യൂട്ടിക്കിടെ പൊലീസിന് നേരേ കൈയ്യേറ്റ ശ്രമം നടത്തിയ പ്രതി പിടിയില്‍

ഡ്യൂട്ടിക്കിടെ പൊലീസിന് നേരേ കൈയ്യേറ്റ ശ്രമം നടത്തിയ പ്രതി പിടിയില്‍. തലവടി പഞ്ചായത്ത് 15 -ാം വാര്‍ഡില്‍ പടിഞ്ഞാറേ പറമ്ബില്‍ സതീഷ് കുഞ്ഞാണ് (35) പൊലീസിന്‍റെ പിടിയിലായത്.

ചക്കുളത്തുകാവ് ജംങ്ഷന് മുന്‍പില്‍ വെച്ചാണ് സംഭവം. മദ്യപിച്ചെത്തിയ സതീഷ് റോഡില്‍ വാഹനം കുറുകെയിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ചതിന് പൊലീസ് ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാള്‍ പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പൊലീസ് കസ്റ്റഡിയിലായ സതീഷിനെ കോടതി റിമാന്‍റ് ചെയ്തു.

web desk 3: