X

റിസോര്‍ട്ട് ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട ഡി വൈ എസ്പി ക്ക് സസ്‌പെന്‍ഷന്‍

ആറ്റിങ്ങല്‍ : റിസോര്‍ട്ട് റൈഡിന്റെ മറവില്‍ കൈക്കൂലി ആവശ്യപ്പെട്ട മുന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി സുരേഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് റിപ്പോര്‍ട്ട്‌ന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആറ്റിങ്ങല്‍ ഡിവൈഎസ്പി ആയ സമയത്ത് പ്രദേശത്തെ റിസോര്‍ട്ടുകളില്‍ ഒറ്റയ്ക്ക് പോയി റെയ്ഡ് നടത്തുകയും നിയമലംഘനങ്ങള്‍ക്ക് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് ഡിവൈഎസ്പിയെ അന്വേഷണ വിധേയമാക്കിയതും സസ്‌പെന്‍ഡ് ചെയ്തതും. സംഭവത്തില്‍ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

Test User: