X

ബാറുകളില്‍ ഇന്ന് മുതല്‍ മദ്യം ലഭിക്കും

കൊച്ചി: സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ മദ്യ വില്‍പ്പന പുനരാരംഭിക്കും.വെയര്‍ഹൗസ് നികുതി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ബാറുകള്‍ തുറക്കുന്നത്.

ഇന്നലെ ബാറുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറക്കാന്‍ തീരുമാനിച്ചു.
നികുതി വര്‍ധിച്ചതിനെ തുടര്‍ന്ന് ബാറുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

 

web desk 3: