X

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19 കാരന്‍ പിടിയില്‍

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കൊടുങ്ങാന്നൂര്‍ സ്വദേശി അഭിജിത്ത് (19) ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്.ആറുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വീട്ടില്‍ തിരികെ എത്തിയ കുട്ടിയെ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്.

ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതിയെ പരിചയപ്പെട്ടത് എന്നും തന്നെ പ്രതി കാച്ചാണിയിലുള്ള വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിച്ചതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പൊലീസ് കേസെടുത്തത് അറിഞ്ഞ ശേഷം ഒളിവില്‍ പോയ പ്രതിയെ നെടുമങ്ങാട് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

webdesk12: