X

യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. ചടയമംഗലം കുരിയോട് വീട്ടില്‍ നിന്ന് ചന്തക്കുന്നില്‍ വാടകക്ക് താമസിക്കുന്ന സിയാദ് എന്ന 38-കാരനെയാണ് അറസ്റ്റ് ചെയ്തത്.താഴെ പാങ്ങോട് ചന്തക്കുന്ന് സ്വദേശി ഷൈബുവിനെയാണ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 9.30ന് ചന്തക്കുന്നിലെ ഗ്രൗണ്ടില്‍ ഇരുന്ന ഷൈബുവിനെ ഓട്ടോയിലെത്തിയ പ്രതി കുത്തുകയായിരുന്നു.

അക്രമണത്തില്‍ പരിക്കേറ്റ ഷൈബു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണുള്ളത്. പാങ്ങോട് സി.ഐ എന്‍. സുനീഷ്, ഗ്രേഡ് എസ്.ഐ രാജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

webdesk12: