X

മായ്ക്കാൻ ശ്രമിക്കും തോറും കൂടുതൽ ശക്തിയിൽ തെളിഞ്ഞു വരുന്നതാണ് യഥാർത്ഥ ചരിത്രം; സാദിഖലി ശിഹാബ് തങ്ങൾ



മരണത്തിന്റെ തൊട്ട് മുമ്പും ശത്രുവിലേക്ക് അഗ്നിസ്ഫുലിംഗങ്ങൾ പായിക്കുന്ന തീക്ഷ്ണമായ ആ കണ്ണുകളാണ് വാര്യംകുന്നൻന്റന്ന് സാദിഖലി ശിഹാബ് തങ്ങൾ.കുറഞ്ഞ കാലത്തേക്കാണെങ്കിലും ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് അധികാരം തിരിച്ചു വാങ്ങി സ്വയംഭരണത്തിന്റെ പതാക പാറിപ്പിച്ച,മലയാള രാജ്യത്തിന്റെ പ്രയോക്താവാണെന്നും സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.


ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പിന്റെ പൂർണ്ണരൂപം

മരണത്തിന്റെ തൊട്ട് മുമ്പും ശത്രുവിലേക്ക് അഗ്നിസ്ഫുലിംഗങ്ങൾ പായിക്കുന്ന തീക്ഷ്ണമായ ആ കണ്ണുകൾ പറയുന്നുണ്ട്.
ആരായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്‌ ഹാജി എന്ന് !

കുറഞ്ഞ കാലത്തേക്കാണെങ്കിലും ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് അധികാരം തിരിച്ചു വാങ്ങി സ്വയംഭരണത്തിന്റെ പതാക പാറിപ്പിച്ച,മലയാള രാജ്യത്തിന്റെ പ്രയോക്താവ്..!

ചരിത്രത്തിൽ മൃതദേഹം പോലും ചാരമാക്കി വെള്ളക്കാർ മായ്ച്ചു കളയാൻ ശ്രമിച്ച ഒരു വീരനായകന്റെ ചരിത്രവും ചിത്രവും ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ജ്വലിച്ചുയരുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.

മലബാർ സമരവും അതിന്റെ ഉള്ളടക്കവും സമര നേതാക്കളും രാജ്യത്തിന്റെ മറ്റ്‌ സ്വാതന്ത്ര്യ സമര ചരിത്രങ്ങളുമൊക്കെ കൂടുതൽ കൂടുതൽ സത്യസന്ധമായി വായിക്കപ്പെടട്ടെ..അതിജീവനത്തെ ലക്ഷ്യത്തിലെത്തിക്കാൻ അത് ഉപകരിക്കപ്പെടട്ടെ..

മായ്ക്കാൻ ശ്രമിക്കും തോറും കൂടുതൽ ശക്തിയിൽ തെളിഞ്ഞു വരുന്നതാണ് യഥാർത്ഥ ചരിത്രം.നേരത്തെ വാരിയംകുന്നൻ ചരിത്രം വിപുലമായി അടയാളപ്പെടുത്തിയ ചരിത്ര കുതുകിയായ ഡോക്ടർ കെ കെ മുഹമ്മദ് അബ്ദുൽ കരീമിനെ ഈ സന്ദർഭത്തിൽ സ്മരിക്കുന്നു.

നീണ്ട ഗവേഷണങ്ങളുടെ ഫലമായി ‘സുൽത്താൻ വാരിയംകുന്നൻ’പുറത്തിറക്കിയ പുതുതലമുറയുടെ പ്രതിനിധിയായ എഴുത്തുകാരൻ റമീസ് മുഹമ്മദിനും അണിയറ ശില്പികൾക്കും ഭാവുകങ്ങൾ..

web desk 3: