X

റോഡില്‍നിന്ന വിദ്യാര്‍ഥിനിയെ എടുത്തുയര്‍ത്തി നിലത്തിട്ടു, അയല്‍വാസി പിടിയില്‍

കാസര്‍കോട് മഞ്ചേശര്വത്ത് റോഡില്‍ നിന്ന മദ്രസ വിദ്യാര്‍ത്ഥിനിയെ എടുത്തെറിഞ്ഞു.മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക്് പോകാനൊരുങ്ങുന്ന കുട്ടിയെയാണ് ഒരു പ്രകോപനവും ഇല്ലാതെ എടുത്തുയര്‍ത്തി നിലത്തിട്ടത്.

മാതാപിതാക്കളുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.സംഭവത്തില്‍ പ്രതിയായ കുഞ്ചത്തൂര്‍ സ്വദേശി അബുബക്കര്‍ സീദ്ദിഖിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

സംഭവത്തിന്റെ സി.സി.ടി.വി ദ്യശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.സംഭവത്തില്‍ ഇടപെട്ട ബാലാവകാശ കമ്മിഷന്‍, കര്‍ശന നടപടിയെടുക്കാന്‍ മഞ്ചേശ്വരം പൊലീസിന് നിര്‍ദേശം നല്‍കി.

web desk 3: