X

സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് പണം നല്‍കി നജീബ് കാന്തപുരം എംഎല്‍എ

പെരിന്തല്‍മണ്ണ : കോവിഡ് വ്യാപനം രൂക്ഷമായതോടെ നഷ്ടത്തിന് പേര് പറഞ്ഞുകെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിയതോടെ കഷ്ടത്തിലായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങുമായില്‍  നജീബ് കാന്തപുരം.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി സര്‍വീസ് നടത്തുമ്പോള്‍ കെ.എസ്ആര്‍.ടി.സി.ക്ക് വരുന്ന നഷ്ടം നികത്താം എന്നാണ് എംഎല്‍എ കെ.എസ്ആര്‍.ടി.സിയെ അറിയിച്ചു. ഇതോടെ സര്‍വീസ് പുനരാരംഭിച്ചു.ലോക്ക് ഡൗണ്‍ സമയത്ത് ചുരുക്കം ആളുകള്‍ക്ക് വേണ്ടി സര്‍വീസ് നടത്താനാകില്ലെന്ന് കെ.എസ്ആര്‍.ടി.സി തീരുമാനിച്ചതോടെ പെരിന്തല്‍മണ്ണ നഗരത്തില്‍ എത്തേണ്ട നിരവധി ആരോഗ്യ പ്രവര്‍ത്തകരാണ് ബുദ്ധി മുട്ടിലായത്. പല വനിതാ ജീവനക്കാരും കിലോമീറ്ററുകള്‍ താണ്ടിയാണ് കോവിഡ് കാലത്ത് ആശുപത്രിയില്‍ എത്തുന്നത്.

നിലവില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് മലപ്പുറം, മഞ്ചേരി, മണ്ണാര്‍ക്കാട് ഭാഗത്തേക്ക് എംഎല്‍എയുടെ ഇടപെടലിലൂടെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നത്. സര്‍വീസ് നടത്തുന്നതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക്‌ നഷ്ടം വരുന്ന ഡീസലിന്റെ പണം നല്‍കാം എന്നാണ് എംഎല്‍എ കെ.എസ്ആര്‍.ടി.സി അധികൃതരെ അറിയിച്ചിരിക്കുന്നത്.

 

web desk 3: