X
    Categories: indiaNews

മോദി ഇന്ത്യയുടെ രാജാവല്ല ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബി ജെ പി നേതാവ്‌

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന ബി ജെ പി നേതാവും രാജ്യസഭാംഗവുമായ
സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്.

മോദി ഇന്ത്യയുടെ രാജാവ് അല്ലെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളോട് തനിക്ക് വിയോജിപ്പുണ്ട് എന്നും അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ തയ്യാറാണെന്നും മോദിയുടെ പല നയങ്ങളും തെറ്റാണ് എന്നുമാണ് മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ സുബ്രഹ്മണ്യന്‍സ്വാമി കുറ്റപ്പെടുത്തിയത്.

ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ മറുപടിയായി ട്വിറ്ററില്‍ തന്നെയാണ് സുബ്രഹ്മണ്യന്‍സ്വാമി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

 

web desk 3: