X

സംസ്ഥാനത്ത് നെല്ല് സംഭരണത്തില്‍ ക്രമക്കേട്

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണത്തില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി ‘ഓപറേഷന്‍ റൈസ് ബൗള്‍’ എന്ന പേരില്‍ നടത്തിയ വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.സപ്ലൈകോ പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍മാരും പാഡി ക്വാളിറ്റി അസസ്മെന്റ് ഓഫിസര്‍മാരും ചില കൃഷി ഓഫിസര്‍മാരും നെല്ല് സംഭരണത്തിനായി മില്ലുടമകള്‍ നിയോഗിക്കുന്ന ഏജന്റുമാരും ഒത്തുകളിച്ച്‌ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നെല്ലിന്റെ അളവില്‍ കൃത്രിമം കാണിച്ച്‌ താങ്ങുവില സഹായധനത്തില്‍നിന്ന് വന്‍ തുക തട്ടിയെടുക്കുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന പല സ്ഥലങ്ങളിലും തുടരുകയാണ്.

ഓരോ സീസണിലും കൃഷിയിറക്കുന്നതിനുമുമ്ബ് കര്‍ഷകര്‍ സപ്ലൈകോയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ supplycopaddy.in ല്‍ അപേക്ഷിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ സ്വന്തം പേരിലുള്ള/പാട്ടത്തിനെടുത്ത ഭൂമിയുടെ വിസ്തീര്‍ണമടങ്ങിയ ഓണര്‍ഷിപ് സര്‍ട്ടിഫിക്കറ്റ് കര്‍ഷകന്‍ വില്ലേജ് ഓഫിസില്‍നിന്ന് വാങ്ങി രജിസ്റ്റര്‍ ചെയ്യണം.

webdesk12: