X

യാത്രക്കാർക്ക് പുതിയ ഓഫറുമായി സൗദി എയർലൈൻസ് ; ടിക്കറ്റ് എടുക്കുന്നവർക്ക് ടൂറിസ്റ്റ് വിസ

ഇനി മുതൽ സൗദി എയർലൈൻസിൽ നിന്നും ടിക്കറ്റ് എടുത്താൽ സൗജന്യമായി ടൂറിസ്റ്റ് വിസ. ഈ സേവനം ഉടനെ യാത്രക്കാർക്കുവേണ്ടി സജ്ജികരിക്കുമെന്ന് സൗദി എയര്‍ലൈന്‍സ്.
എയര്‍ലൈന്‍സ് വക്താവ് അബ്ദുല്ല അല്‍ശഹ്റാനിയാണ് ഈ വിവരം അറിയിച്ചത്. ടിക്കറ്റ് എടുക്കുമ്പോൾ അധിക ഫീസ് വാങ്ങാതെ തന്നെ ടൂറിസ്റ്റ് വിസ നല്‍കുന്ന സേവനം ഏതാനും ദിവസത്തിനുള്ളില്‍ ആരംഭിക്കും.

‘നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്’ എന്നാണ് പദ്ധതിയുടെ പേര്. സൗദിയില്‍ പ്രവേശിച്ച്‌ 96 മണിക്കൂര്‍ (നാല് ദിവസം) ചെലവഴിക്കാനുള്ള സൗകര്യമാണ് ഈ വിസ നൽകുന്ന സേവനം. ഇൗ സമയത്തിനുള്ളില്‍ രാജ്യത്തിെന്‍റ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിക്കാനും ഉംറ നിര്‍വഹിക്കാനും യാത്രക്കാര്‍ക്ക് സാധിക്കും.
വിനോദസഞ്ചാരികൾക്കും, ഉംറ ചെയ്യുന്നതിനുവേണ്ടി രാജ്യത്തേക്ക് വരുന്നവര്‍ക്കായിരിക്കും പുതിയ സേവനം കൂടുതൽ ഉപകാരപ്പെടുക.
ടിക്കറ്റ് എടുക്കുമ്പോൾ വിസ ആവശ്യമുണ്ടോ എന്ന് കൂടി സംവിധാനം ചോദിക്കും. വിസ വേണം എന്നാണ് ഉത്തരമെങ്കില്‍ ആ സംവിധാനത്തിലൂടെ മൂന്ന് മിനിറ്റിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവും. ചില രാജ്യങ്ങളിലെ രീതി പോലെ വിസ ലഭിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിെന്‍റ വെബ്‌സൈറ്റില്‍ പോകേണ്ട ആവശ്യമില്ലെന്നും വക്താവ് അറിയിച്ചു.

webdesk12: