X

ക്രൊയേഷ്യ മൂന്നാംസ്ഥാനത്ത് ; ലൂസേഴ്സ് ഫൈനലില്‍ 2-1ന് വിജയം

ദോഹ : ലൂസേഴ്സ് ഫൈനലില്‍ അട്ടിമറി വീരന്‍മാരായ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴ്പ്പെടുത്തി കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ഇത്തവണ മൂന്നാം സ്ഥാനം സ്വന്തമാക്കി.

ഏഴാം മിനിറ്റില്‍ ജോസ്‌കോ ഗ്വാര്‍ഡിയോള്‍ നേടിയ ഗോളിലൂടെ ക്രൊയേഷ്യയാണ് ആദ്യം മുന്നിലെത്തിയ
ച്ചത്. തൊട്ടുപിന്നാലെ ഒമ്ബതാം മിനിറ്റില്‍ അച്‌റഫ് ദരി നേടിയ ഗോളിലൂടെ മൊറോക്കോ മറുപടി നല്‍കി. 42-ാം മിനിറ്റില്‍ മിസ്ലാവ് ഒസിച്ച്‌ നേടിയ ഗോളിലൂടെ ക്രൊയേഷ്യ വീണ്ടും മുന്നിലെത്തുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഇരുടീമുകളും ശക്തമായി പൊരുതിയെങ്കിലും സ്കോര്‍ ബോര്‍ഡില്‍ മാറ്റമുണ്ടായില്ല.

ഇതോ‌ടെ ലോകകപ്പില്‍ നാലാം സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോ ചരിത്രം കുറിച്ചു. അട്ടിമറികളിലൂടെ മുന്നേറിയ മൊറോക്കോയെ സെമിയില്‍ ഫ്രാന്‍സാണ് തളച്ചത്.

web desk 3: