X

സഊദി: നിതാഖാത്ത് പദ്ധതി രണ്ടാം ഘട്ടം അടുത്ത ആഴ്ച്ച മുതൽ

മുറാസിൽ

റിയാദ് : നിതാഖാത്ത് തൊഴിൽ പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് സഊദി തൊഴിൽ , മാനവശേഷി വികസന മന്ത്രാലയം. ഒന്നുമുതൽ അഞ്ച് ശതമാനം വരെ സ്വദേശിവൽക്കരണം നടപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന പദ്ധതി രാജ്യത്തെ മിക്ക സ്ഥാപനങ്ങൾക്കും ബാധകമാകും. ഒന്നാം ഘട്ടത്തിന് പുറമെ പുതുതായി രണ്ടാം ഘട്ടത്തിൽ കൂടുതൽ സഊദി പൗരന്മാരെ നിയമിക്കാൻ സ്ഥാപനങ്ങൾ നിർബന്ധിതരാകും.

നിർദേശങ്ങൾ നടപ്പിലാക്കാത്ത ഇളം പച്ച വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങൾ ചുകപ്പ് വിഭാഗത്തിലേക്ക് മാറുകയും അവരുടെ സേവനങ്ങൾ റദ്ദാക്കുകയും ചെയ്യും. അഞ്ചിൽ കുറവുള്ള സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിച്ചാൽ മതിയെങ്കിലും കൂടുതൽ വരുന്ന അംഗങ്ങൾക്ക് മന്ത്രാലയം നിശ്ചയിച്ച അനുപാതത്തിൽ സ്വദേശിവൽക്കരണം പൂർത്തിയാക്കണം. ഇതുസംബന്ധമായ അറിയിപ്പുകൾ തൊഴിലുടമകൾക്ക് അയച്ചുകഴിഞ്ഞതായി മന്ത്രാലയം വെളിപ്പെടുത്തി. 2021 ഡിസംബർ ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് മൂന്ന് ഘട്ടമായി പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പാക്കിയത് .

webdesk12: