X

സിറിയ, തുര്‍ക്കി ദുരിത ബാധിതര്‍ക്ക് അബുദാബി കെഎംസിസി അവശ്യവസ്തുക്കളെത്തിക്കുന്നു

അബുദാബി: ആയിരക്കണക്കിനുപേര്‍ക്ക് ജീവഹാനി നേരിട്ട സിറിയയിലെയും തുര്‍ക്കിയിലെയും ഭൂകമ്പ പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അബുദാബി കെഎംസിസി സാധനങ്ങളെത്തിക്കുന്നു.
വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളാണ് അബുദാബി കെഎംസിസി എത്തിക്കുക.

ഇരുരാജ്യങ്ങളുടെയും എംബസികളുടെ സഹകരണത്തോടെയാണ് കെഎംസിസി വസ്ത്രങ്ങള്‍, കമ്പിളിപ്പുതപ്പുകള്‍, ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ എന്നിവയാണ് എത്തിച്ചുകൊടുക്കുക. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കോവിഡ് കാലത്ത് പതിനായിരങ്ങളിലേക്ക് സേവനമെത്തിച്ചു ജനശ്രദ്ധയാകര്‍ഷിച്ച കെഎംസിസി സിറിയയിലെയും തുര്‍ക്കിയിലെയും ദുരിതമനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായി മാറുന്ന പദ്ധതിക്കാണ് ഇതിലൂടെ രംഗത്തിറങ്ങിയിട്ടുള്ളത്.

നേരത്തെ മലയാളികള്‍ക്കിടയിലാണ് കെഎംസിസിയുടെ പ്രവര്‍ത്തനം കാര്യമായി നടന്നിരുന്നതെങ്കില്‍ കോവിഡ് കാലത്ത് വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ക്ക് കെഎംസിസി വലിയ കരുത്തായിമാറിയിരുന്നു. ഇപ്പോള്‍ പ്രകൃതി ദുരന്തം വിതച്ച സിറിയ-തുര്‍ക്കി ജനതകക്കും കെഎംസിസി കാരുണ്യത്തിന്റെ നീരുറവയായിത്തീരുന്നു. ദേശഭാഷാ വ്യത്യാസമില്ലാതെ കെഎംസിസി പ്രവര്‍ത്തനവും സേവനവും മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും എ്ത്തിക്കാനാാവുന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അബുദാബി സംസ്ഥാന കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍ വ്യക്തമാക്കി.

webdesk12: