X

ഇന്ന് ദേശീയ കായികദിനം; മാതൃകയാക്കു നീരജിനെയും ബവീനയെയും

കമാല്‍ വരദൂര്‍

ഇന്ന് ഓഗസ്റ്റ് 29. ദേശീയ കായികദിനം. ധ്യാന്‍ചന്ദ് എന്ന ഹോക്കി മാന്ത്രികന്റെ ജന്മദിനത്തില്‍ ആഘോഷിക്കപ്പെടുന്ന കായിക ദിനത്തില്‍ തന്നെയാണ് ടോക്കിയോവില്‍ നടക്കുന്ന പാരാലിംപിക്്‌സില്‍ നമ്മുടെ ടേബിള്‍ ടെന്നിസ് താരം ബവിനാ പട്ടേല്‍ വെള്ളി
മെഡലുറപ്പാക്കിയത്. പോളിയോ ബാധിച്ച ബവിനയുടെ വിജയം ആത്മവിശ്വാസത്തിന്റേതാണ്. അതാണ് ഈ കായിക ദിനത്തില്‍ ഉയര്‍ത്തി പിടിക്കേണ്ടത്.

രണ്ടാഴ്ച്ച മുമ്പ് അവസാനിച്ച ഒളിംപിക്‌സില്‍ നീരജ് ചോപ്ര എന്ന ഇന്ത്യക്കാരന്‍ ജാവലിനില്‍ നേടിയ സ്വര്‍ണം നമ്മുടെ കായികതക്ക് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നമ്മള്‍ എന്നും കാഴ്ച്ചക്കാരായിരുന്നെങ്കില്‍ ഹരിയാനയില്‍ നിന്നുള്ള നീരജ് ലോകത്തോട് വിളിച്ച് പറഞ്ഞത് ഇന്ത്യക്ക് എത്തിപിടിക്കാന്‍ കഴിയാത്തതാതയി ഒന്നുമില്ലെന്നാണ്. കേവലം ഒരു മെഡലിനപ്പുറം അത് സ്വര്‍ണമായിരുന്നു. ലോക ജൂനിയര്‍ മീറ്റില്‍ നേടിയ സ്വര്‍ണത്തിന് ശേഷം ആത്മവിശ്വാസം ആയുധമാക്കിയാണ് നീരജ് ഒരുങ്ങിയത്. ഒരു ഘട്ടത്തില്‍ പോലും അദ്ദേഹം പതര്‍ച്ച പ്രകടിപ്പിച്ചിരുന്നില്ല. അവിടെയാണ് നമ്മുടെ പുരോഗതിക്ക് മാര്‍ക്കിടുന്നത്.

ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് എന്ന് പറയുമ്പോള്‍ എപ്പോഴും നമ്മുടെ മുന്നില്‍ വരാറുള്ളത് 1960 ലെ റോമില്‍ മില്‍ഖാ സിംഗ് 400 മീറ്ററില്‍ നാലാമനായതും 1984 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ടി ഉഷ നാലാം സ്ഥാനത്ത് ആയതുമായ ദുരനുഭവങ്ങളാണ്. മില്‍ഖയും ഉഷയും മാനസികമായാണ് പിന്നോക്കം പോയത്. 250 മീറ്ററോളം ഒന്നാമനായിരുന്ന മില്‍ഖ തിരിഞ്ഞ് പ്രതിയോഗികളെ നോക്കിയത് മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നാണ്. ആ തിരിഞ്ഞ് നോട്ടമായിരുന്നു അദ്ദേഹത്തിന്റെ വീഴ്ച്ച. ഉഷയുടെ കാര്യത്തില്‍ തലനാരിഴക്കായിരുന്നു മെഡല്‍ നഷ്ടമായത്. കഠിന സമ്മര്‍ദ്ദത്തില്‍ ചെസ്റ്റ് ഒന്ന് മുന്നോട്ട് വെച്ചിരുന്നെങ്കില്‍ അത് മെഡലായിരുന്നു. പക്ഷേ ഫിനിഷിംഗ് ടെന്‍ഷനില്‍ അത് നടന്നില്ല.

നോക്കു-നീരജിനെ. മില്‍ഖക്കും ഉഷക്കും ലഭിക്കാതിരുന്നതെല്ലാം നിരജിന് ലഭിച്ചിരുന്നു. വിദേശ പരിശീലനത്തിനുള്ള മികച്ച അവസരങ്ങള്‍. മികച്ച സപ്പോര്‍ട്ടിംഗ് സിസ്റ്റം. അത്യാധുനിക മല്‍സര സംവിധാനങ്ങള്‍. ആ കരുത്തിലാണ് യോഗ്യതാ മല്‍സരത്തില്‍ തന്നെ അദ്ദേഹം ഒന്നാമനായത്. പിന്നീട് ഫൈനലിലേക്ക് വന്നപ്പോള്‍ ആദ്യ രണ്ട് ത്രോയില്‍ തന്നെ അദ്ദേഹം മല്‍സരമുറപ്പിച്ചു. അതാണ് മാനസിക വിജയമെന്നത്. അവസാന ത്രോകളിലേക്ക് കടന്നാല്‍ അത് സമ്മര്‍ദ്ദമാവുമെന്ന് മനസിലാക്കിയുള്ള പരിശ്രമം.

പ്രതിയോഗികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആദ്യ രണ്ട് ത്രോയിലുടെ നീരജിന് കഴിഞ്ഞു. നീരജ് നല്‍കിയ ആത്മവിശ്വാസമാവാം ഒരു പക്ഷേ ബവിനാ പട്ടേല്‍ പാരാലിംപിക്‌സില്‍ പ്രകടിപ്പിച്ചത്. പോളിയോ ബാധിച്ച് അരക്ക് കീഴെ തളര്‍ന്ന താരത്തിന്റെ ആന്റിസിപ്പേഷനുകള്‍ നോക്കു- അഞ്ച് ഗെയിം ദീര്‍ഘിച്ച ആവേശ പോരാട്ടത്തില്‍ വര്‍ധിത ആത്മവിശ്വാസമായിരുന്നു. ഈ കായിക ദിനത്തില്‍ നീരജും ബവിനയുമാവട്ടെ നമ്മുടെ റോള്‍ മോഡലുകള്‍. ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലീഡ്‌സില്‍ തകര്‍ന്ന കാഴ്ച്ച കണ്ടില്ലേ… പരാജയ കാരണമെന്നത് ഒരു ബാറ്റ്‌സ്മാന്‍ പോലും തല ഉയര്‍ത്തി കളിക്കാച്ചില്ല എന്നതാണ്. എന്ത് കൊണ്ട് തല ഉയര്‍ത്തിയില്ല എന്ന ചോദ്യത്തിനുത്തരം തന്നെ സമ്മര്‍ദ്ദമാണ്-ആത്മവിശ്വാസം ആരിലുമുണ്ടായിരുന്നില്ല. വേണ്ടത് തല ഉയര്‍ത്തി നില്‍ക്കാനുള്ള ധൈര്യമാണ്. നെഞ്ച് വിരിച്ച് നിന്ന് നോക്കു- എതിരാളികള്‍ ഒന്ന് പതറും. ആ പതര്‍ച്ച ഇത് വരെ നമ്മുടെ സമ്പാദ്യമായിരുന്നു. ആ സമ്പാദ്യം പ്രതിയോഗികള്‍ക്ക് നല്‍കുക.

ധ്യാന്‍ചന്ദിന്റെ ഒരു അനുഭവ കഥയുണ്ട്. 1932 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യ-അമേരിക്ക ഹോക്കി ആദ്യ പകുതി പിന്നിട്ടപ്പോള്‍ അമേരിക്കന്‍ താരം ധ്യാന്‍ചന്ദിന്റെ സ്റ്റിക്കില്‍ എന്തോ മാന്ത്രികതയുണ്ടെന്ന പരാതിയുമായി റഫറിക്ക് അരികിലെത്തി. അദ്ദേഹത്തിന്റെ സ്റ്റിക്കില്‍ കാന്ത തകിടുണ്ടെന്നും ആ സ്റ്റിക്ക് കൊണ്ട് കളിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു അമേരിക്കന്‍ താരത്തിന്റെ പരാതി. തിരിച്ച് നിന്ന് നോക്കു- എതിരാളികള്‍ ഒന്ന് പതറും. ആ പതര്‍ച്ച ഇത് വരെ നമ്മുടെ സമ്പാദ്യമായിരുന്നു. ആ സമ്പാദ്യം പ്രതിയോഗികള്‍ക്ക് നല്‍കുക. ധ്യാന്‍ചന്ദിന്റെ ഒരു അനുഭവ കഥയുണ്ട്. 1932 ലെ ലോസാഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യ-അമേരിക്ക ഹോക്കി ആദ്യ പകുതി പിന്നിട്ടപ്പോള്‍ അമേരിക്കന്‍ താരം ധ്യാന്‍ചന്ദിന്റെ സ്റ്റിക്കില്‍ എന്തോ മാന്ത്രികതയുണ്ടെന്ന പരാതിയുമായി റഫറിക്ക് അരികിലെത്തി. അദ്ദേഹത്തിന്റെ സ്റ്റിക്കില്‍ കാന്ത തകിടുണ്ടെന്നും ആ സ്റ്റിക്ക് കൊണ്ട് കളിക്കാന്‍ അനുവദിക്കരുതെന്നുമായിരുന്നു അമേരിക്കന്‍ താരത്തിന്റെ പരാതി. റഫറി ആ പരാതി ധ്യാന്‍ചന്ദിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്റെ സറ്റിക് അമേരിക്കന്‍ താരത്തിന് കൈമാറി. അമേരിക്കന്‍ താരത്തിന്റെ സ്റ്റിക് കൊണ്ടാണ് പിന്നീട് അദ്ദേഹം കളിച്ചത്. ഇന്ത്യ മല്‍സരം ജയിച്ചത് 24 ഗോളിന്. ധ്യാന്‍ചന്ദ് നേടിയത് ഒമ്പത് ഗോളുകള്‍. ധ്യാന്‍ കാണിച്ച ആത്മവിശ്വാസത്തിന്റെ പുതിയ പതിപ്പാണ് നീരജ് ചോപ്രയും ബവിനയും. ആ വഴിക്ക് തല ഉയര്‍ത്തി നമുക്ക് നീങ്ങാം. ബവീന ഇന്ന് സ്വര്‍ണമടിച്ചാല്‍ എന്നുമെന്നും ഓര്‍മിക്കാനാവുന്ന കായികദിനമാവുമിത്.

 

 

web desk 3: