X
    Categories: indiaNews

ജയിലിലെ ചികിത്സയേക്കാള്‍ ഭേദം മരണമെന്ന് സ്റ്റാന്‍ സ്വാമി

 

മുംബൈ: നവി മുംബൈയിലെ തലോജ ജയിലില്‍ നരകജീവിതമാണെന്ന് എല്‍ഗാര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തകനും പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി. തലോജ ജയിലിലെത്തിയ ശേഷം കഴിഞ്ഞ എട്ട് മാസമായി തന്റെ ആരോഗ്യം തീരെ മോശമായെന്നും എണ്‍പത്തിനാലുകാരനായ സ്റ്റാന്‍ സ്വാമി മുംബൈ ഹൈക്കോടതി മുമ്പാകെ പറഞ്ഞു.

ജയിലിലെത്തുന്നത് വരെ തനിക്ക് എഴുന്നേറ്റ് നടക്കാനും ഒറ്റക്ക് ഭക്ഷണം കഴിക്കാനും കഴിയുമായിരുന്നു. ഇപ്പോഴതിനും പറ്റുന്നില്ല. തലോജ ജയിലിലെ ചികിത്സ തനിക്ക് വേണ്ടെന്നും അതിലും ഭേദം മരിക്കുന്നതാണെന്നും സ്റ്റാന്‍ സ്വാമി കോടതിയോട് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ജസ്റ്റിസ് എസ്.ജെ കഥാവാല, എസ്.പി താവ്‌ഡെ എന്നീ ജഡ്ജിമാര്‍ക്ക് മുമ്പാകെ ഹാജരാക്കിയത്.

ഇടക്കാലജാമ്യം തേടിയുള്ള അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ സ്റ്റാന്‍ സ്വാമിയെ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ ജയിലധികൃതര്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കി. സ്റ്റാന്‍ സ്വാമിയുടെ രണ്ട് ചെവിയുടെയും കേ ള്‍വിശക്തി ഏതാണ്ട് നഷ്ടമായ സ്ഥിതിയാണെന്ന് മെഡിക്കല്‍ റിപ്പോ ര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കാല്‍മുട്ടിന് വിറയല്‍ ഉണ്ട്, കാലിന് മുകളിലേക്ക് തളര്‍ച്ചയുമുണ്ട്. അതിനാല്‍ സ്റ്റാന്‍ സ്വാമിക്ക് നടക്കാന്‍ വാക്കിംഗ് സ്റ്റിക്കോ, വീല്‍ച്ചെയറോ അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എട്ട് മാസം മുമ്പാണ് എന്നെ ഇവിടെ എത്തിച്ചത്. ഈ എട്ട് മാസത്തിനകം ശരീരം തളര്‍ന്നു തുടങ്ങി. നടക്കാനാകുന്നില്ല.

ഭക്ഷണം ആരെങ്കിലും സ്പൂണില്‍ തരേണ്ട സ്ഥിതിയാണ് സ്റ്റാന്‍ സ്വാമി കോടതി മുമ്പാകെ പറയുന്നു. ജെജെ ആശുപത്രിയിലേക്ക് തിരികെ പ്രവേശിക്കേണ്ടതുണ്ടോ എന്ന കോടതിയുടോ ചോദ്യത്തിന് ആശുപത്രിയില്‍ തനിക്ക് നല്‍കുന്ന ചികിത്സയെന്തെന്ന് അറിയാമെന്നും, അവിടത്തെ ചികിത്സയേക്കാള്‍ ഭേദം മരണമാണ്. മരിക്കുന്നത് റാഞ്ചിയിലെ സുഹൃത്തുക്കള്‍ക്ക് നടുവില്‍ വച്ചാണെങ്കില്‍ ഭേദമെന്നും സ്റ്റാന്‍ സ്വാമി കോടതിയോട് പറഞ്ഞു. ജൂണ്‍ 7-ന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

 

 

web desk 3: