X

സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു

ന്യൂഡല്‍ഹി: ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവും ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. 94 വയസ്സായിരുന്നു. കോവിഡ് ബാധിച്ച എയിംസില്‍ ചികിത്സയിലായിരുന്നു.

പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിലാണ് അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹം അറിയപ്പെടുന്നത്. ഇന്ത്യയിലെ നിരവധിയായ പരിസ്ഥിതി വിഷയങ്ങളില്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

 

web desk 3: