X
    Categories: indiaNews

ട്രെയിനില്‍ അപമര്യാദയായി പെരുമാറി ;പരാതിപെട്ടപ്പോള്‍ പോലീസ് ഇറങ്ങാന്‍ പറഞ്ഞു : ഹനാന്‍

ട്രെയിന്‍ യാത്രക്കിടയില്‍ മദ്യലഹരിയിലുള്ള യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചു എന്നും ഹനാന്‍ ഹനാനി.
മുമ്പ് എറണാകുളത്ത് റോഡരികില്‍ മീന്‍ വില്‍പന നടത്തി ശ്രദ്ധേയയായ വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍.12903 ഗോള്‍ഡന്‍ ടെപിള്‍ മുംബൈ – ജലന്ദര്‍ ട്രെയിനില്‍ വച്ചാണ് ദുരനുഭവം ഉണ്ടായതെന്ന് ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.പഞ്ചാബ് സ്വദേശികളായവര്‍ ശരീരത്ത് കടന്നു പിടിച്ചെന്നും ട്രെയിനില്‍ പരസ്യമായി മദ്യപിച്ചത് വീഡിയോയില്‍ പകര്‍ത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നും ഹനാന്‍ പറയുന്നു. കൂടാതെ സംഭവം അറിഞ്ഞെത്തിയ പൊലീസ് മോശമായി പെരുമാറിയെന്നും അവര്‍ ആരോപിക്കുന്നു. ജലന്ദര്‍ സര്‍വ്വകലാശാലയിലെ ബി.എസ്.സി വിദ്യാര്‍ത്ഥിയാണ് ഹനാന്‍.

കേരളത്തില്‍ നിന്നും സര്‍വ്വകലാശാലയുടെ പരീക്ഷയില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു. മുംബൈയില്‍ നിന്നും ട്രെയിന്‍ റിസര്‍വേഷന്‍ ലഭിക്കാത്തതിനാല്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് കയറിയത്. ട്രെയിനില്‍ കയറിയപ്പോള്‍ ഒരു പഞ്ചാബ് സ്വദേശി ശരീരത്തില്‍ കടന്നു പിടിക്കുകയും വലിയ ഒച്ചപ്പാടുണ്ടാവുകയും ചെയ്തു. ഇതിനിടയിലാണ് ഒരു സംഘം ട്രെയിനില്‍ പരസ്യമായി മദ്യപിക്കുന്നത് കണ്ടതും. ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോ പകര്‍ത്തുന്നതു കണ്ട് ഇവര്‍ അപമര്യാദയായി പെരുമാറുകയും ചെയ്തു.

ഇതിനിടയില്‍ ട്രെയിനിലെ ദുരനുഭവം ഹനാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കു വച്ചു. ഇത് ശ്രദ്ധയില്‍പെട്ടാണ് പൊലീസ് എത്തിയതെന്ന് ഹനാന്‍ പറയുന്നു. സ്ഥലത്തെത്തിയ പൊലീസ് തന്നോട് ട്രെയിനില്‍ നിന്നും ഇറങ്ങി സ്റ്റേഷനില്‍ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടതായി ഹനാന്‍ ആരോപിക്കുന്നു. ട്രെയിനില്‍ പ്രശ്‌നങ്ങളുണ്ടാക്കിയവരെ കസ്റ്റഡിയിലെടുക്കാതെ തന്നോട് അപരിചതമായ സ്ഥലത്ത് ഇറങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും അവര്‍ പറയുന്നു.

 

web desk 3: