X
    Categories: Newsworld

ഇന്ത്യന്‍ വകഭേദത്തിനെതിരെ വാക്സിനുകള്‍ ഫലപ്രദമെന്ന് ബ്രിട്ടന്‍

ലണ്ടന്‍: ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡിന്റെ ബി 1.617.2 വകഭേദത്തെ തടയാന്‍ ഓക്്‌സ്ഫഡ്-അസ്ട്രാസെനക്കയുടെ രണ്ടു ഡോസ് വാക്‌സിന്‍ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. സമാനമായ രീതിയില്‍ ഫൈസര്‍ വാക്‌സിനുകളുടെ രണ്ട് ഡോസുകളും ഫലപ്രദമാണെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണീ കണ്ടെത്തലുകള്‍. രണ്ട് ഡോസുകളും ഇംഗ്ലണ്ടിലെ കെന്റ് മേഖലയില്‍ ആദ്യമായി കണ്ടെത്തിയ ബി.117 വകഭേദത്തില്‍ നിന്നും 87 ശതമാനം സംരക്ഷണം നല്‍കുന്നുണ്ട്. ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമാണ് ബി.117 എന്നാണ് വിലയിരുത്തുന്നത്. ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക വാക്‌സിന്‍ ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരിലാണ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.

ഈ ആഴ്ച ആദ്യം പുറത്തുവിട്ട പി.എച്ച്.ഇ യുടെ പുതിയ കണക്കില്‍ പറയുന്നത്, കഴിഞ്ഞ ആഴ്ച ബ്രിട്ടണില്‍ 2,111 പേര്‍ക്ക് ബി 1.617.2 വകഭേദം കണ്ടെത്തിയെന്നാണ്. ഇതുവരെയായി 3,424 കേസുകളാണ് ഇത്തരത്തില്‍ കണ്ടെത്തിയതെന്നും പറയുന്നു.

web desk 3: