X
    Categories: News

ഡെല്‍റ്റാ വ്യാപനം തടയാന്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് ഡബ്ല്യു.എച്ച്.ഒ

 

ജനീവ: ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം തടയുന്നതിന് ഊര്‍ജിതശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടനയും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളും. യൂറോപ്യന്‍ മേഖലയില്‍ ഡെല്‍റ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആഹ്വാനം.

ജൂണ്‍ 22 മുതല്‍ ജൂലായ് 11 വരെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പിലെമ്പാടും ഡെല്‍റ്റാ വകഭേദം അതിവേഗം വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയതായി ഡബ്ല്യു.എച്ച്.ഒ.യും ഇ.സി.ഡി.സി.യും വ്യക്തമാക്കി. നിലവിലെ സ്ഥിതി വിശകലനം ചെയ്യുമ്പോള്‍ വരും മാസങ്ങളില്‍ വ്യാപനം അതിരൂക്ഷമാകാനാണ് സാധ്യത. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഡെല്‍റ്റാ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

web desk 3: