X

ഹിരാകാശ നിലയത്തിലേക്ക് മൂന്ന് സഞ്ചാരികളെ അയച്ച് ചൈന

ബീജിംങ്: ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിലേക്ക് മൂന്ന് സഞ്ചാരികള്‍ പുറപ്പെട്ടു. ഗോബി മരുഭൂമിയിലെ വിക്ഷേപണത്തറയില്‍ നിന്നാണ് മൂന്ന് സഞ്ചാരികളുമായി റോക്കറ്റ് പറന്നുയര്‍ന്നത്. ഭൂമിയില്‍ നിന്ന് 380 കിലോമീറ്റര്‍ ഉയരമുള്ള ബഹിരാകാശ നിലയത്തിലെ മൊഡ്യൂളില്‍ ഇവര്‍ മൂന്നു മാസത്തോളം ചിലവഴിക്കും. മുതിര്‍ന്ന ബഹിരാകാശ ഗവേഷകരായ നീ ഹൈഷെങ്, ലിയു ബോമിങ്, താങ് ഹോങ്‌ബോ എന്നിവരാണ് ബഹിരാകാശ നിലയത്തിലെ ടിയാന്‍ഹി മൊഡ്യൂളിലേക്ക് പുറപ്പെട്ടിട്ടുള്ളത്. അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈന സഞ്ചാരികളെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ദൗത്യവും ഇതാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് സഞ്ചാരികളെ ചൈന ബഹിരാകാശത്തേയ്ക്ക് അയച്ചിട്ടുള്ളത്.

ഇന്നലെ രാവിലെ പ്രാദേശിക സമയം 9.22 ഓടു കൂടി ചൈന ബഹിരാകാശ നിലയത്തിലേയ്ക്കുള്ള ഷെന്‍ഴു 12 ക്യാപ്‌സ്യൂളും ലോങ് മാര്‍ച്ച് 2എഫ് റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ബഹിരാകാശ സഞ്ചാരികളെ അയച്ചത്. ബഹിരാകാശ രംഗത്ത് തങ്ങളുടെ മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്ന ഉദ്ദേശവും ചൈനയുടെ ഇത്തരം ദൗത്യങ്ങള്‍ക്കു പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ചൈന ചന്ദ്രനില്‍ നിന്ന് മണ്ണിന്റെയും കല്ലുകളുടെയും സാംപിള്‍ ഭൂമിയിലെത്തിച്ചിരുന്നു. കൂടാതെ വിജയകരമായി ചൊവ്വയില്‍ റോവര്‍ ലാന്‍ഡ് ചെയ്യിക്കാനും ചൈനയ്ക്ക് സാധിച്ചു. ബഹിരാകാശത്തേക്ക് പുറപ്പെട്ട സംഘത്തിന്റെ പ്രധാന ഉദ്ദേശം 22.5 ടണ്ണോളം ഭാരം വരുന്ന ടിയാന്‍ഹി മൊഡ്യൂള്‍ പ്രവര്‍ത്തനസജ്ജമാക്കുക എന്നതാണ്. വലിയ പ്രതീക്ഷകളോടെയാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പുതിയ താവളമുണ്ടാക്കുകയും ഇതോടൊപ്പം ചില സാങ്കേതികവിദ്യകള്‍ പരീക്ഷിച്ചു നോക്കുകയുമാണ് ദൗത്യത്തിന്റെ ഉദ്ദേശം. ഏറെ സങ്കീര്‍ണമാണെങ്കിലും മൂന്നു പേരും ചേര്‍ന്നുളള കൂട്ടായ ശ്രമത്തിലൂടെ ഇത് സാധ്യമാക്കാവുന്നത്.

web desk 3: