X

ഫുട്‌ബോള്‍ അമിതാവേശത്തിനെതിരെ കൂടുതല്‍ മത പണ്ഡിതര്‍

സമസ്തക്ക് പിന്നാലെ ഫുട്‌ബോള്‍ അമിത ആവേശത്തിനെതിരെ കൂടുതല്‍ മതനേതാക്കള്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ ഫുട്‌ബോള്‍ താരാരാധനക്കെതിരെ സമസ്ത രംഗത്തെത്തിയിരുന്നു. ഇതിനെ അനുകൂലിച്ച് എസ് വൈ എസ് നേതാവ് പേരോട് അബ്ദുറഹിമാന്‍ സഖാഫി രംഗത്തുവന്നു. ഫുട്‌ബോള്‍ ലഹരി ഇസ്ലാമിക വിരുദ്ധമാണെന്ന് സലഫി പ്രഭാഷകന്‍ അബ്ദു മുഹ്‌സിന്‍ ഐദീദും അഭിപ്രായപ്പെട്ടു.

ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും പേരില്‍ യുവാക്കള്‍ അവരുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗം നശിപ്പിക്കുമ്പോള്‍ അത് തിരുത്താന്‍ പോലും ആളുകള്‍ക്ക് ധൈര്യമില്ലാതായിരിക്കുന്നു . ഫുട്‌ബോളിന്റെയും ക്രിക്കറ്റിന്റെയും ദൈവമെന്ന് കളിക്കാരെ വിശേഷിപ്പിക്കുന്നു .ഇവര്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമില്ലെന്ന് പറയുന്നു. അങ്ങോട്ടുമിങ്ങോട്ടും കുറച്ചുനേരം ഓടിയാല്‍ അതിനുവേണ്ടി കോടികള്‍ വാങ്ങുന്ന, ബുദ്ധിയില്ലാത്ത, യാതൊരു അര്‍ത്ഥവും ഇല്ലാത്ത കാര്യങ്ങള്‍, അതിന്റെ പിന്നില്‍ ജനങ്ങളെ തളച്ചിടുന്ന ആളുകള്‍ അവരെ പുകഴ്ത്തുകയും അമിതമായി വാഴ്ത്തുകയുമാണ്.

വലിയ കട്ടൗട്ടുകള്‍ വെച്ച് അഭിമാനം നടിക്കുകയും അഹങ്കാരം പറയുകയും ആണ് ഇവര്‍ ചെയ്യുന്നത് എന്ന് അബ്ദുല്‍ മുഹ്സിന്‍ ഐദീദ് കുറ്റപ്പെടുത്തി.

 

web desk 3: