X
    Categories: indiaNews

പ്രതിദിന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി ആകാശ എയര്‍

ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി പ്രതിദിന സര്‍വീസുകളുടെ എണ്ണം ഉയര്‍ത്താനൊരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയര്‍.റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബെംഗളൂരു- പൂണെ, ബെംഗളൂരു- വിശാഖപട്ടണം റൂട്ടിലാണ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആകാശ എയറിന്റെ പത്താമത്തെ ലക്ഷ്യ സ്ഥാനമാണ് വിശാഖപട്ടണം.ബെംഗളൂരു- വിശാഖപട്ടണം റൂട്ടില്‍ പ്രതിദിനം രണ്ട് സര്‍വീസുകളാണ് നടത്തുക.

ആദ്യ സര്‍വീസ് ഡിസംബര്‍ 10-നും രണ്ടാമത്തെ സര്‍വീസ് ഡിസംബര്‍ 12- നും ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍ മുംബൈ, അഹമ്മദാബാദ്, ദില്ലി, ചെന്നൈ, കൊച്ചി, ഗുവാഹത്തി, പൂണെ, വിശാഖപട്ടണം എന്നിവ ഉള്‍പ്പെടെ 8 നഗരങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് ആകാശ എയര്‍ വ്യക്തമാക്കി.

 

web desk 3: