X
    Categories: indiaNews

കൃത്രിമ സുരക്ഷാ ഭീഷണിയുണ്ടാക്കി സ്വന്തം വീടിന് ബോംബറിഞ്ഞ സംഘപരിവാർ നേതാവ്

ഭീഷണിയുണ്ടെന്ന് കാണിക്കാൻ വീടിന് ബോംബെറിഞ്ഞ സംഘപരിവാർ നേതാവ് അറസ്റ്റിൽ. സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് സെക്യൂരിറ്റി ഗണ്മാനെ ലഭിക്കാൻ നടത്തിയതായിരുന്നു ഇയാളുടെ ഈ നീക്കം. തമിഴ്നാട്ടിലെ തീവ്ര ഹിന്ദു സംഘടനയായ ഹിന്ദുമുന്നണിയുടെ കുംഭകോണം ടൗൺ പ്രസിഡന്റ് ചക്രപാണിയാണ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം അറസ്റ്റിലായത്.

പെട്രോൾ ബോംബ് ഉണ്ടാക്കി വീഡിയോ നേരെ എറിഞ്ഞശേഷം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം പുലർച്ചയായിരുന്നു സംഭവം ബിജെപി നേതാക്കൾ വീട് സന്ദർശിച്ച് കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ കുംഭകോണം എസ്പി ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അന്വേഷണം നടത്തി.

മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധിച്ച എസ് പി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബോംബ സ്വയം എറിഞ്ഞതാണെന്ന് തെളിയിച്ചത്. തുടർന്ന് പ്രദേശത്തെ വില്ലേജ് ഓഫീസറിൽ നിന്നും പരാതി എഴുതുക പോലീസ് കലാപശ്രമം സാമുദായിക സംഘർഷം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

web desk 3: