X

വിദ്യാര്‍ഥിയുടെ കൈമുറിച്ചു മാറ്റി; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

കണ്ണൂര്‍ ചികിത്സയില്‍ വിദ്യാര്‍ഥിയുടെ കൈമുറിച്ചു മാറ്റിയത് ആശുപത്രി ജീവനക്കാരുടെ ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍.ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ലുപൊട്ടി ചികിത്സ തേടാനായി ഡോക്ടറെ സമീപിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരിക്കുന്നത്.

എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ ആരോപണം നിരസിക്കുകയും, എല്ലുപൊട്ടി മൂന്നാം ദിവസം കുട്ടിക്ക് കംപാര്‍ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നതിനാലാണെന്നും കൈ മുറിക്കേണ്ടിവന്നതെന്നും അറിയിച്ചു.കയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയാണ് കംപാര്‍ട്‌മെന്റ് സിന്‍ഡ്രോം.

web desk 3: