X

കാര്‍ഷികവിളകള്‍ മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍

ചാത്തന്നൂര്‍: കാര്‍ഷികവിളകള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായി.ദിച്ചനല്ലൂര്‍ പ്ലാക്കാട് കുതിരപ്പന്തിയില്‍ വീട്ടില്‍ ചന്തു എന്ന ഗോകുല്‍ (26), പ്ലാക്കാട് നടയില്‍ പടിഞ്ഞാറ്റതില്‍ ഗോപുലാല്‍ (30) എന്നിവരാണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്.

മുമ്ബും സമാന രീതിയില്‍ ഈ പ്രദേശങ്ങളില്‍നിന്ന് കാര്‍ഷിക വിളകള്‍ നഷ്ടപ്പെട്ടിരുന്നു. ചാത്തന്നൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ആശ വി. രേഖ, ഫാത്തില്‍, സുരേഷ്, എസ്.സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

web desk 3: