X

കത്ത് വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും

കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും.പരാതിക്കാരിയായ മേയര്‍ ആര്യാ രാജേന്ദ്രന്‍,സി.പി. എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍,ഡി.ആര്‍ അനില്‍ എന്നിവരുടെ മൊഴി ക്രൈം ബ്രാഞ്ച് സംഘം ഇന്നു തന്നെ രേഖപ്പെടുത്തുമെന്നാണറിയുന്നത്. ഇതേസമയം അന്വേഷണം സര്‍ക്കാറും പൊലീസും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു.

പാര്‍ട്ടി തന്നെ അന്വേഷണ ഏജന്‍സിയാകുന്ന പരിതാപകരമായ അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വിഡി
സതീശന്‍ കുറ്റപ്പെടുത്തി.

 

web desk 3: