X

നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് പുറത്ത് ചാടിയ കടുവയെ മയക്കുവെടിവച്ചു

തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ നിന്ന് ചാടിയ കടുവയെ മയക്കുവെടിവച്ചു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് കടുവയെ കണ്ടെത്തി വെടിവെച്ചത്. മയക്കുവെടിയേറ്റ് മയങ്ങിയ കടുവയെ വനംവകുപ്പ് അധികൃതരും ഡോക്ടര്‍മാരും ചേര്‍ന്ന് കൂട്ടിലേക്ക് മാറ്റും.

വയനാട്ടില്‍നിന്ന് നെയ്യാര്‍ഡാമിലെത്തിച്ച് വനംവകുപ്പിന്റെ സിംഹസഫാരി പാര്‍ക്കിലെ കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന കടുവയാണ് ചാടിപ്പോയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നെയ്യാര്‍ ജലാശയത്തിലെ മരക്കുന്നം ദ്വീപിലാണ് പാര്‍ക്ക് എന്നതിനാല്‍ കടുവ ജനവാസകേന്ദ്രത്തില്‍ എത്തില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും വനംവകുപ്പ് അറിയിച്ചിരുന്നു.

ശനിയാഴ്ച ഉച്ചയോടെ കൂട്ടില്‍നിന്നു രക്ഷപ്പെട്ട കടുവയെ കണ്ടെത്താന്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ തിരച്ചിലില്‍ വൈകീട്ടോടെ സഫാരി പാര്‍ക്കിന്റെ പ്രവേശനകവാടത്തിനു സമീപമുള്ള പാറയ്ക്ക് അരികിലായി കടുവയെ കണ്ടെത്തിയിരുന്നു. രാത്രിയോടെ കൂടിനുള്ളില്‍ ആടിനെ കെട്ടി കടുവയെ ആകര്‍ഷിക്കാന്‍ നടപടി ആരംഭിച്ചെങ്കലും അതു ഫലം കണ്ടിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് വീണ്ടു തിരച്ചില്‍ ആരംഭിച്ചത്. ഉച്ചയോടെ കണ്ടെത്തി മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.

web desk 3: