X

സാമ്പത്തിക മാന്ദ്യം: സെന്‍സെക്‌സ് കൂപ്പുകുത്തി; നിഫ്റ്റി നിലംപതിച്ചു

മുംബൈ: സാമ്പത്തികമാന്ദ്യ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചതിനു പിന്നാലെ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി.

സെന്‍സെക്‌സ് 450 പോയന്റ് നഷ്ടത്തില്‍ 31922.44ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 157.50 പോയിന്റ് താഴ്ന്ന് 9964.40 -ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

രൂപയുടെ മൂല്യത്തില്‍ സംഭവിച്ച ഇടിവും ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, വേദാന്ത, എല്‍.ആന്റ്.ടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ മിക്ക കമ്പനികളുടെയും ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

വിപ്രോ, എച്ച്.സി.എല്‍, ഭാരതി ഇന്‍ഫ്രാടെല്‍ തുടങ്ങിയവയുടെ ഓഹരി മാത്രമാണ് നേട്ടത്തിലുള്ളത്.

chandrika: