X
    Categories: CultureMoreViews

ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയ 149 സ്ത്രീകളെ സൈന്യം മോചിപ്പിച്ചു

അബൂജ: നൈജീരിയയില്‍ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 149 സ്ത്രീകളേയും കുട്ടികളേയും സൈന്യം മോചിപ്പിച്ചു. 54 സ്ത്രീകളേയും 95 കുട്ടികളേയുമാണ് മോചിപ്പിച്ചതെന്ന് സൈനീക വക്താവ് അറിയിച്ചു. മോചിപ്പിച്ചവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കിയ ശേഷം പേര് വെളിപ്പെടുത്തുമെന്നും സൈനീക വക്താവ് അറിയിച്ചു.

ബോക്കോ ഹറാം തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ സൈന്യം നടത്തിയ തിരച്ചിലിലാണ് തടവുകാരെ മോചിപ്പിച്ചത്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഞ്ചുപേരെ സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ എവിടെ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് സൈന്യം വെളിപ്പെടുത്തിയിട്ടില്ല.

വടക്കന്‍ നൈജീരിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ബോക്കോ ഹറാം. ‘പാശ്ചാത്യന്‍ വിദ്യാഭ്യാസം നിശിദ്ധം’ എന്നാണ് ബോക്കോ ഹറാം എന്ന പേരിന്റെ അര്‍ത്ഥം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: