X

നോട്ട് നിരോധനത്തിന് തൊട്ടുമുമ്പ് നീരവ് മോദി 90 കോടി നിക്ഷേപിച്ചു

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,360 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് 90 കോടി രൂപ നിക്ഷേപിച്ചതായി ആരോപണം. എന്‍.സി.പി നേതാവ് മജീദ് മേമനാണ് ആരോപണവുമായി രംഗത്തു വന്നത്.
പി.എന്‍.ബിയുടെ ശാഖയില്‍ തന്നെയാണ് നീരവ് മോദി 90 കോടിയുടെ നിക്ഷേപം നടത്തിയതെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തിയാല്‍ നിജസ്ഥിതി വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന് മുമ്പ് ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ ആരാണ് നീരവിന് നിര്‍ദേശം നല്‍കിയതെന്നും കേന്ദ്ര സര്‍ക്കാറിലെ ഉന്നതരെ ലക്ഷ്യമിട്ട് മേമന്‍ ചോദിച്ചു. ആരോപണം മേമന്‍ ട്വിറ്ററിലൂടെയും ആവര്‍ത്തിച്ചു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11, 360 കോടിയുടെ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയതിന് നീരവ് മോദിക്കെതിരേയും 280 കോടി തട്ടിച്ചതിന് നീരവിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിക്കെതിരേയും പി.എന്‍.ബി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

chandrika: