X

ശുചിത്വമില്ല; കേരളത്തിലെ ജയിലുകളിൽ ത്വക് രോഗം പടരുന്നു, 30 ശതമാനം പേർക്ക് രോഗം

കേരളത്തിലെ തടവുപുള്ളികൾക്കിടയിൽ ത്വക് രോഗം വ്യാപിക്കുന്നതായി പഠനം. പത്ത് ജയിലുകളിൽ നടത്തിയ പരിശോധകളിൽ 1700 പേർക്കാണ് രോഗം കാണപ്പെട്ടത്. ശുചിത്വമില്ലായ്മ മൂലം ഫംഗസ് ബാധിക്കുന്നതാണ് കാരണം.

സോറിയാസിസ് , ചൊറിച്ചിൽ , തടിപ്പ് തുടങ്ങിയവയാണ് കാണപ്പെട്ടത്. 30 ശതമാനം തടവ് പുള്ളികളിൽ രോഗം കണ്ടെത്തിയതായി ത്വക് രോഗ വിദഗ്ധരുടെ സംഘം നടത്തിയ സർവേയിൽ കണ്ടെത്തി.

ഇവരിൽ 1400 പേർ പുരുഷന്മാരും 300 പേർ സ്ത്രീകളുമാണ്.ഇന്ത്യൻ ഡെർമറ്റോളജിസ്റ്റ് ,വെണറോളജിസ്റ്റ്, ലെ പോളജിസ്റ്റ് അസോസിയേഷനാണ് പ0നം നടത്തിയത്. രോഗികളുടെ ശുശ്രൂഷ അസോസിയേഷൻ ഏറ്റെടുക്കുമെന്ന് പ്രസിഡൻ്റ് ഡോ. എം.എം ഫൈസലും സെക്രട്ടറി ഡോ. കെ.ബി. അനുരാധയും അറിയിച്ചു.

webdesk14: