X
    Categories: Newsworld

ക്രൈസ്റ്റ്ചര്‍ച്ച് വിധി; പ്രതികരണവുമായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍

ന്യൂസീലാന്‍ഡ്: മുസ്‌ലിം പള്ളികളിലെ ഭീകരാക്രമണകേസില്‍ കുറ്റവാളിക്കെതിരെ ന്യൂസിലാന്‍ഡ് കോടതി നിയമചരിത്രത്തിലെ അഭൂതപൂര്‍വമായ ശിക്ഷാ വിധി
നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍. 51 പേരെ കൊലപ്പെടുത്തിയ ബ്രന്റന്‍ ടാറന്റിനെതിരെയുള്ള ക്രൈസ്റ്റ്ചര്‍ച്ച് കോടതിയുടെ ശിക്ഷാവിധി സ്വാഗതം ചെയ്ത ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍, ‘സമ്പൂര്‍ണ്ണ മൂകമായ ഒറ്റപ്പെടലിന്റെ ജീവിതകാലം അയാള്‍ അര്‍ഹിക്കുന്നു, എന്നാണ് പ്രതികരിച്ചത്. ‘അയാള്‍ക്കിനി കുപ്രസിദ്ധിക്ക് വേദിയില്ല. അത്തരമൊരാളെക്കുറിച്ച് ചിന്തിക്കാനോ അവരെ കാണാനോ അവനില്‍ നിന്ന് വീണ്ടും കേള്‍ക്കാനോ ഞങ്ങളിനി ആഗ്രഹിക്കുന്നില്ലെന്നും, ആര്‍ഡെര്‍ന്‍ കൂട്ടിച്ചേര്‍ത്തു.

”തീവ്രവാദിയുടെ പേര് കേള്‍ക്കാനോ ഉച്ചരിക്കാനോ ഞങ്ങള്‍ക്ക് കാരണമായ എന്തെങ്കിലുമൊന്നിന്റെ അവസാന സ്ഥലം ഇതാകണമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സമ്പൂര്‍ണ്ണ മൂകവും തീര്‍ത്തും ഒറ്റപ്പെട്ടതുമായ ഒരു ജീവിതകാലം അയാള്‍ അര്‍ഹിക്കുന്നതായും, ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു.

2019ലാണ് ആസ്്ട്രേലിയക്കാരനായ 29കാരന്‍ ബ്രന്റന്‍ ടാറന്റ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിം പള്ളികളില്‍ കയറി പ്രാര്‍ഥനയിലായിരുന്ന ആളുകള്‍ക്ക് നേരെ ഭീകരമായി വെടിയുതിര്‍ത്തത്. മുസ്‌ലിം പള്ളികളില്‍ നടന്ന വെടിവെപ്പിനെ, ഭീകരാക്രമണം എന്നാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി വിളിച്ചത്. അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലന്‍ഡില്‍ കര്‍ശനമായ തോക്ക് നിയമങ്ങള്‍ ആര്‍ഡെര്‍ന്‍ കൊണ്ടുവന്നു.

chandrika: