X

മഴയില്ല, ഡാമുകൾ വറ്റി; വരണ്ടുണങ്ങി നെൽപാടങ്ങൾ

രണ്ടാം വിളയുടെ നെല്ല് സംഭരിച്ച തുക ആറുമാസമായിട്ടും ലഭിക്കാതെ കർഷകർ നട്ടം തിരിയുമ്പോൾ ഒന്നാം വിളയും നശിക്കുമെന്ന ഭീതിയിൽ കർഷകർ. പാലക്കാട് നെല്ലറയിലെ പകുതിയോളം പാടങ്ങൾ വരണ്ടു തുടങ്ങി.

നെൽ കതിർ പൊട്ടാനായ പാടങ്ങൾ ഏത് നിമിഷവും കരിയാവുന്ന സ്ഥിതിയിലാണ്. മലമ്പുഴ , മീങ്കര , പോത്തുണ്ടി ,മംഗലം പോലുള്ള പ്രധാന ഡാമുകൾ വറ്റിത്തുടങ്ങുകയും തമിഴ്നാട്ടിൽ നിന്ന് അർഹമായ വെള്ളം കിട്ടാതിരിക്കുകയും ചെയ്തതോടെ ഇനി മറ്റ് വരുമാനമാർഗങ്ങൾ തേടേണ്ട അവസ്ഥയിലാണ് കർഷകർ. മലമ്പുഴ വെള്ളം തുറന്നു വിട്ടെങ്കിലും പലയിടത്തും എത്തിയില്ല .

ഡാം ഇനിയും തുറന്നാൽ നഗരത്തിലെ കുടിവെള്ളം മുട്ടുമെന്ന അവസ്ഥയിലുമാണ്. മഴ 90 ശതമാനം കുറഞ്ഞ ആഗസ്റ്റിൽ നിന്ന് സെപ്തംബർ ഭേദപ്പെടുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ചാറ്റൽ മഴ മാത്രമാണ് കഴിഞ്ഞ ദിവസം കിട്ടിയത്. ഫലത്തിൽ കടത്തിന്മേൽ കടവും വരുമാന പ്രതീക്ഷയും അസ്തമിച്ചതോടെ വറുതിയിലേക്ക് നീങ്ങുകയാണ് പാലക്കാട്. ഈ വരുമാനം പ്രതീക്ഷിച്ച് കാത്തിരുന്ന ചെറുകിട കച്ചവടക്കാരുടെയും ജീവിതവും താളം തെറ്റുകയാണ്.

webdesk14: