X
    Categories: MoreViews

നോക്കിയ 3310 തിരിച്ചുവരുന്നു, പുതിയ രൂപഭംഗിയോടെ

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ അനുദിനം മാറ്റം വരുന്നുണ്ടെങ്കിലും നോക്കിയ എന്ന പേര് ഫോണ്‍പ്രേമികളുടെ ഗൃഹാതുരത ഉണര്‍ത്തുന്ന ഒന്നാണ്. ഒരു തലമുറക്കൊന്നാകെ മൊബൈല്‍ ഫോണ്‍ പരിചയപ്പെടുത്തിയ നോക്കിയ, തങ്ങളുടെ ബേസ് മോഡലായ 3310 വീണ്ടും പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഫെബ്രുവരി 26ന് ബാര്‍സിലോണയില്‍ നോക്കിയ 3310ന്റെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ത്യയില്‍ ഇത് മെയിലായിരിക്കും എത്തുക.

പുത്തന്‍ രൂപ മാറ്റത്തോടെയായിരിക്കും 3310ന്റെ തിരിച്ചുവരവ്. നിലവില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള നോക്കിയ 3310 ഇനി വ്യത്യസ്ത നിറങ്ങളോടെയായിരിക്കും പുറത്തിറങ്ങുക. 3000 രൂപക്കു താഴെയായിരിക്കും വില. എന്നാല്‍ പിരമിതമായ എണ്ണം മാത്രമായിരിക്കും വിപണിയിലെത്തിക്കുകയെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ഒരാഴ്ചത്തെ ബാറ്ററി ബാക്കപ്പ് ഉള്ള 3310 മോഡല്‍, നോക്കിയ-6നൊപ്പമായിരിക്കും അവതരിപ്പിക്കുക.

പഴയ നോക്കിയ കമ്പനി നിലവിലില്ലാത്തതിനാല്‍ എച്ച്എംഡി ഗ്ലോബല്‍ എന്ന കമ്പനിയാണ് ഇപ്പോള്‍ നോക്കിയ മൊബൈലുകള്‍ വിപണിയിലിറക്കുന്നത്. 2000 സെപ്തംബര്‍ ഒന്നിനാണ് നോക്കിയ-3310 അവതരിപ്പിക്കപ്പെട്ടത്. ഡുവല്‍ സിം ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ് ഏറ്റവും വലിയ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയയുടെ ബേസ് മോഡല്‍ വിപണി വിട്ടത്.

chandrika: