X

യുദ്ധം ആസന്നം: അറബ് ലോകത്തിന്റെ പിന്തുണ തേടി ഉത്തരകൊറിയ

പ്യോങ്ഗ്യാങ്: മിസ്സൈല്‍ ആക്രമണവും ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ദൂരൂഹതകള്‍ നിലനില്‍ക്കെ അറബ്് രാജ്യങ്ങളിലേക്ക് നയതന്ത്ര സംഘത്തെ അയച്ച് ഉത്തരകൊറിയ. അമേരിക്കക്കെതിരെ ഭീഷണികള്‍ ഉയര്‍ത്തി വാര്‍ത്താപ്രാധാന്യം നേടിയ അവസരത്തില്‍ നടത്തുന്ന ഉത്തരകൊറിയന്‍ നയതന്ത്ര സംഘത്തിന്റെ സന്ദര്‍ശനം അറബ് രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പാക്കാനാണെന്ന് സൂചന.

ഉത്തരകൊറിയ വിദേശകാര്യ സഹമന്ത്രി സിന്‍ ഹോങ് ചോല്‍ അടക്കമുളള നയതന്ത്ര സംഘം അറേബ്യന്‍ സന്ദര്‍ശത്തിനായി യാത്ര തിരിച്ചുവെന്ന് കൊറിയന്‍ കേന്ദ്ര വാര്‍ത്താ ഏജന്‍സി (കെ.സി.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഏതെല്ലാം രാഷ്ടങ്ങള്‍ സന്ദര്‍ശിക്കുമെന്നതിനെപ്പറ്റി വിശദീകരണം ലഭ്യമല്ല.
അറബ് രാഷ്ട്രങ്ങളിലേക്ക് നടത്തുന്ന സന്ദര്‍ശനം അമേരിക്കക്കെതിരായ പോരാട്ടങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കാനാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
സിറിയയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിച്ച ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന് നന്ദി പ്രകടിപ്പിച്ച് ബശാറുല്‍ അസ്സദ് കത്തയച്ചിരുന്നു. ഏപ്രില്‍ 18നയച്ച കത്തില്‍ പറയുന്നു: ”സിറിയയുടെ പോരാട്ടങ്ങളെ പിന്തുണക്കുന്നതിനും സിറിയന്‍ ജനത നേരിടുന്ന പ്രതിസന്ധികളെ സശ്രദ്ധം വീക്ഷിക്കുന്നതിനും ഏറെ നന്ദിയുണ്ട്.”

ഇതിനിടെ, കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന ദുരിതമനുഭവിക്കുന്നവര്‍ക്ക കുവൈത്ത സര്‍ക്കാര്‍ സഹായമെത്തിച്ചു.

നേരത്തെ, ഇസ്രയേലിനെതിരായ അറേബ് രാഷ്ട്രങ്ങളുടെ പോരാട്ടങ്ങളെ ഉത്തരകൊറിയ പിന്തുണച്ചിരുന്നു.

chandrika: