X

ദിലീപിന് ജാമ്യം നിഷേധിച്ച ഉത്തരവ് പുറത്ത്; കോടതി നിരീക്ഷണം ദിലീപിന് മേല്‍ക്കോടതിയിലും പ്രശ്‌നമാവും

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലാണ് ദിലീപ് കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് നടന്റെ ജാമ്യാപേക്ഷ തള്ളിയതിന്റെ വിശദാംശങ്ങള്‍ അടങ്ങിയത്.

ദിലീപിന് ജാമ്യം അനുവദിക്കുന്നതിനെതിരെ പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങള്‍ അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കെതിരെ ആരോപിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ കോടതി ലഘുവായി കാണുന്നില്ല. സമാനമനസ്‌കര്‍ക്കുള്ള മുന്നറിയിപ്പായാണ്  പ്രതിയുടെ ജാമ്യം നിഷേധിക്കുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ദിലീപിന്റെ പേരില്‍ ഉയര്‍ന്നത് വളരെ ഗുരുതരമായ ആരോപണങ്ങളാണ്. നടന്‍ കൂടിയായ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ അന്വേഷണം നടക്കുമ്പോള്‍ ദിലീപ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉണ്ടാവേണ്ടതുണ്ടെന്നുമാണ് ഉത്തരവിലുള്ളത്.

ശനിയാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളിയത്. പ്രതിക്കു ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍
നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്തായിരുന്നു
കണക്കിലെടുത്തായിരുന്നു നടപടി. ദിലീപിന് വേണ്ടി നടക്കുന്ന പ്രചാരണവും നടന് സമൂഹ്യ മാധ്യമങ്ങിലുള്ള സ്വാധീനവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രതി പുറത്തിറങ്ങിയാല്‍ ഇരയായ നടിയുടെ ജീവന് പോലും ഭീക്ഷണിയാണെന്നും പ്രോസിക്യൂഷന്‍ ജാമ്യം തടയുന്നതിനായുള്ള വാദത്തില്‍ പറഞ്ഞു.

പ്രതിഭാഗത്തിന്റേയും വാദിഭാഗത്തിന്റേയും വാദങ്ങള്‍ കേട്ട കോടതി, കേസ് ഡയറി വായിച്ചു ബോധ്യപ്പെട്ട ശേഷമാണ് ഗൗരവകരമായ നിരീക്ഷണങ്ങളോടെ ദിലീപിന് ജാമ്യം നിഷേധിച്ചത്. ജാമ്യം നിഷേധിച്ച ഉത്തരവില്‍ കോടതി നിരീക്ഷിച്ച കാരണങ്ങള്‍ മേല്‍ക്കോടതിയിലും ദിലീപിന് പ്രശ്‌നമാവുമെന്നാണ് വിവരം.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഡാലോചന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ലന്നാണ് പ്രതിഭാഗത്തിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണെന്നും അറസ്റ്റ് തന്നെ സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നത്.

chandrika: