X

വീണു, നമ്പര്‍ 2

ന്യൂയോര്‍ക്ക്: ഉത്തേജക വിവാദത്തെ തുടര്‍ന്നുണ്ടായ വിലക്കിനു ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവ തിരിച്ചു വരവ് ഗംഭീരമാക്കി. മടങ്ങിയെത്തിയ ആദ്യ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ തന്നെ ലോക രണ്ടാം നമ്പര്‍ താരം സിമോണ ഹാലപിനെ ഷറപ്പോവ അട്ടിമറിച്ചു. ഷറപ്പോവ കളം നിറഞ്ഞാടിയപ്പോള്‍ ഹാലെപ് യു.എസ് ഓപണിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. സ്‌കോര്‍ 6-4, 4-6, 6-3. നിലവില്‍ 146-ാം റാങ്കുകാരിയായ ഷറപോവ ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്നു. എന്നാല്‍ കണക്കു കൂട്ടലുകളെയെല്ലാം വെല്ലുന്ന പ്രകടനമാണ് ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ 30കാരിയായ ഷറപോവ കാഴ്ച വെച്ചത്. ജയത്തോടെ ഹാലപിനെതിരെ കളിച്ച ഏഴ് മത്സരങ്ങളിലും വിജയിച്ച റെക്കോര്‍ഡും അവര്‍ നിലനിര്‍ത്തി. ഫ്രഞ്ച് ഓപണില്‍ വൈല്‍ഡ് കാര്‍ഡ് ലഭിക്കാത്തതിനാല്‍ കളിക്കാനാവാതിരുന്ന ഷറപോവ പരിക്കു മൂലം വിംബിള്‍ഡണില്‍ കളിച്ചിരുന്നില്ല. മറ്റൊരു മത്സരത്തില്‍ സ്‌പെയിനിന്റെ മുഗുരുസ അമേരിക്കയുടെ വര്‍വര ലപ്‌ചെങ്കോയെ 6-0, 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. അതേ സമയം ജോഹന്ന കോന്റെയെ സെര്‍ബിയന്‍ താരം അലക്‌സാന്ദ്ര ക്രൂനിച്ച് അട്ടിമറിച്ചു. സ്‌കോര്‍ 4-6, 6-3, 6-4. മറ്റൊരു മത്സരത്തില്‍ ഏഴ് തവണ ഗ്രാന്റ്സ്ലാം ചാമ്പ്യനായ അമേരിക്കയുടെ വീനസ് വില്യംസ് സ്ലോവാക്യയുടെ വിക്ടോറിയ കുസ്‌മോവയെ 6-3, 3-6, 6-2 എന്ന സ്‌കോറിന് മറികടന്ന് രണ്ടാം റൗണ്ടിലെത്തി. പുരുഷ വിഭാഗം സിംഗിള്‍സില്‍ അലക്‌സാണ്ടര്‍ സ്വരേവ് ഡാരിയന്‍ കിങിനെ 7-6, 7-5, 6-4 എന്ന സ്‌കോറിന് തോല്‍പിച്ചപ്പോള്‍ മരിന്‍ സിലിച്ച് ടെന്നീസ് സാന്റ്ഗ്രന്നിനെ 6-4, 6-3, 3-6, 6-3.

chandrika: