X

മുഖ്യമന്ത്രി ഇടപെട്ടു; നേഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു

സമരം വിജയിച്ചതിനെ തുടര്‍ന്ന്എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ സമരപ്പന്തലില്‍ ആഹ്ലാദം പങ്കിടുന്ന നഴ്‌സുമാര്‍. നിതിന്‍ കൃഷ്ണന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്നിരുന്ന നേഴ്‌സുമാരുടെ സമരം മുഖ്യമന്ത്രിയുടെ ഇടപെടലോടെ ഒത്തുതീര്‍ന്നു. നേഴ്‌സുമാരുടെ ശമ്പളക്കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ശമ്പളവുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങളില്‍ ധാരണയായെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലും അറിയിച്ചു. സമരം പിന്‍വലിക്കുകയാണെന്ന് നേഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എ വ്യക്തമാക്കി.

കേന്ദ്രനിര്‍ദ്ദേശ പ്രകാരമുള്ള അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചു. ഇതിനപ്പുറം നേഴ്‌സുമാര്‍ക്ക് അധിക ശമ്പളം വേണമെന്ന ആവശ്യം പഠിക്കാന്‍ ഒരു സമിതി രൂപീകരിക്കും. സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. തൊഴില്‍-ആരോഗ്യ നിയമ സെക്രട്ടറിമാരാണ് സമിതിയില്‍ ഉണ്ടാവുന്ന അംഗങ്ങള്‍.

സമരം ചെയ്തവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ 22 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നേഴ്്‌സുമാര്‍ സമരം ചെയ്തുവരികയായിരുന്നു. ഇതിനിടയില്‍ പലപ്പോഴായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി.

 

 

chandrika: