X

ന്യായ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും; ജനകീയ പ്രകടന പത്രികയുമായി യുഡിഎഫ്

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീറുമാണ് ഇക്കാര്യം അറിയിച്ചത്. യുഡിഎഫിന്റെ പ്രകടന പത്രികയില്‍ ഇത് ഉള്‍പെടുത്തും. കുറഞ്ഞ വരുമാനം ഉറപ്പാക്കല്‍ (മിനിമം ഇന്‍കം ഗ്യാരന്റീ സ്‌കീം) പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പു വരുത്തുന്നതാണ് ന്യായ് പദ്ധതി.

ഇതോടെ ന്യായ് പദ്ധതി പൂര്‍ണ തോതില്‍ നടപ്പാക്കുന്ന ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറും. സംസ്ഥാനത്തു നിന്ന് ദാരിദ്ര്യം തുടച്ചു നീക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്ന് എംകെ മുനീര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡണ്ട് രാഹുല്‍ ഗാന്ധി എം പി മുന്നോട്ട് വച്ച മികച്ച പദ്ധതിയാണ് ന്യായ് അഥവാ Minimum Income Guarantee Scheme. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. ( വര്‍ഷം 72,000 രൂപ ). നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്യം തുടച്ചു നീക്കാന്‍ ഈ പദ്ധതിക്ക് കഴിയും.

കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും peoplesmanifesto2021@gmail.com എന്ന മെയില്‍ ഐഡിയില്‍ അറിയിക്കാവുന്നതാണ്.

 

web desk 1: