X

ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്ര; രൂക്ഷ പരിഹാസവുമായി ഡി.ജി.പി ജേക്കബ് തോമസ്

തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരിക്കെ പിണറായിയെ കടന്നാക്രമിച്ച് ഡിജിപി ജേക്കബ് തോമസ്. ഓഖി ദുരിതാശ്വാസ ഫണ്ട് വകമാറ്റി ഹെലിക്കോപ്റ്റര്‍ യാത്ര നടത്തിയ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷ പരിഹാസവുമായി ഫെയ്‌സ്ബുക്കിലൂടെയാണ് ഡിജിപി ജേക്കബ് തോമസ്. ‘പാഠം – 4 ഫണ്ട് കണക്ക്’ എന്ന പേരില്‍ സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിലൂടെയാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ രംഗത്തെത്തിയത്.

“ജീവന്റെ വില 25 ലക്ഷം
അല്‍പ്പജീവനുകള്‍ക്ക് 5 ലക്ഷം
അശരണരായ മാതാപിതാക്കള്‍ക്ക് 5 ലക്ഷം
ആശ്രയമറ്റ സഹോദരിമാര്‍ക്ക് 5 ലക്ഷം
ചികില്‍സയ്ക്ക് 3 ലക്ഷം
കാത്തിരിപ്പു തുടരുന്നത് 210 കുടുംബങ്ങള്‍
ഹെലിക്കോപ്റ്റര്‍ കമ്പനി കാത്തിരിക്കുന്നത് 8 ലക്ഷം
പോരട്ടേ പാക്കേജുകള്‍..!!”

എന്നാണ് ഡിജിപി ജേക്കബ് തോമസ് ഫെയ്‌സ്ബുക്കില്‍ തുറന്നടിച്ചത്.

തൃശൂരില്‍ സിപിഎമ്മിന്റെ ജില്ല സമ്മേളന വേദിയില്‍ നിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തത്. ഇതിനായി ഹെലികോപ്റ്ററിന് എട്ട് ലക്ഷം വാടക നല്‍കി. 13 ലക്ഷമായിരുന്നു കമ്പനി ചോദിച്ചത്. എന്നാല്‍ വിലപേശി ഇത് എട്ട് ലക്ഷമാക്കുകയായിരുന്നു.

chandrika: