X

എണ്ണവില നിര്‍ണയ രീതി പുനഃപരിശോധിക്കാനാവില്ല; വര്‍ധനവിന് കാരണം സംസ്ഥാന സര്‍ക്കാറുകള്‍: പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

അഹമ്മദാബാദ്: ദിനംപ്രതിയുള്ള പെട്രോള്‍-ഡീസല്‍ വില നിര്‍ണയ രീതി പുനഃപരിശോധിക്കാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. രാജ്യത്തെ എണ്ണ വില ഉയരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും, എന്നാല്‍ ദിനംപ്രതിയുള്ള വിലനിര്‍ണയ രീതി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. എണ്ണവില നിയന്ത്രണത്തിന് താത്കാലിക പരിഹാരമല്ല മറിച്ച ് ശാശ്വതമായൊരു പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എണ്ണവില വര്‍ധനവിന് പ്രധാന കാരണങ്ങളില്‍ ഒന്ന് സംസ്ഥാന സര്‍ക്കാറിന്റെ അമിതമായ നികുതിയാണെന്നും. ഇതു കുറക്കാന്‍ തയ്യാറവണമെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ നികുതി കുറച്ചത് മാതൃകാപരമാണ്, ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. കൂടുതല്‍ സംസ്ഥാനങ്ങള്‍ നികുതി കുറക്കാന്‍ തയ്യാറാവണം. ഇതുവഴി ലഭിക്കുന്ന ആനുകൂല്യങ്ങല്‍ വേണ്ടെന്ന് വെയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും അന്താരാഷ്ട്ര വിപണിയിലുണ്ടായ ക്രൂഡ് ഓയില്‍ വില വര്‍ധനവ്, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് തുടങ്ങിയവയാണ് വിലവര്‍ധനവിന്റെ കാരണങ്ങള്‍. ഇത് മനസ്സിലാക്കാതെ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തരുത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

chandrika: